ക്ലാസ്സ്മുറി
ക്ലാസ്സ്മുറി സൂര്യൻ കത്തിജ്വലിക്കുന്നുണ്ടായിരുന്നു .പൂക്കൾ വിടർന്നു നിന്നു .പൂമ്പാറ്റകൾ ഓടി നടന്ന വഴികളിൽ വണ്ടുകളും പറന്നു .പ്രകാശപൂരിതമായ ആ ക്ലാസ് മുറിയിൽ ഞാനും കവയിത്രിയുമായിയുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു .അധ്യാപകൻറെ ശബ്ദം അക്ഷരങ്ങളിലൂടെ ഒഴുകിനീങ്ങി .ആ വരികൾ കൊണ്ട് ഒരു മായാവലയം അയാൾ സൃഷ്ടിച്ചു. ഒരു റോസാപ്പൂവിൻറെ കഥയായിരുന്നു അത്.ഓരോ വരികളും അവളുടെ മനോഹാര്യതയെ തഴുകി.അവളെ ആരാധിക്കുന്ന പൂമ്പാറ്റകൾ ആയി കുട്ടികൾ മാറി.അവർ തത്തിപ്പറന്ന് ആ മലരിനെ വട്ടമിട്ടു. തിളങ്ങി നിന്ന സൂര്യൻറെ കീഴിൽ രക്തനിറമുള്ള റോസാപ്പൂ നിവർന്നു നിന്നു .എല്ലാവരുടെയും ചുണ്ടിൽ ആ മനോഹരകാഴ്ചയാൽ പുഞ്ചിരി വിടർന്നു.പക്ഷെ എൻറെ മുന്നിൽ പ്രത്യക്ഷമായത് സൂര്യപ്രകശം അല്ല മറിച്ചു ഒരു ഇരുണ്ട മുറിയിരുന്നു.അവിടെ ,ആ ഇരുളിൽ രക്തത്തിൽ കുളിച്ചു അതാ അവൾ !! അവളുടെ തണ്ടുകളിലെ മുള്ളുകളെ സൗന്ദര്യത്തിൻ്റെ പരമോന്നത എന്നു ഉപമിച്ചപ്പോൾ , ഞാൻ അറിഞ്ഞു ,ആ മുള്ളുകൾ അവളിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു ! ആ മുറിവുകളിൽ നിന്നുള്ള ചോര ആണ് അവൾക് ആ രക്തച്ചുവപ്പ് നൽകിയത്.പലതരം ജീവജാലങ്ങൾ അവളിൽ അഭയം തേടി.അവളുടെ ചോടുകളിൽ ഉറുമ്പിൻകൂട്ടവും ഇല...