ക്ലാസ്സ്മുറി

ക്ലാസ്സ്മുറി 

സൂര്യൻ കത്തിജ്വലിക്കുന്നുണ്ടായിരുന്നു .പൂക്കൾ വിടർന്നു നിന്നു .പൂമ്പാറ്റകൾ ഓടി നടന്ന വഴികളിൽ വണ്ടുകളും പറന്നു .പ്രകാശപൂരിതമായ ആ ക്ലാസ് മുറിയിൽ ഞാനും കവയിത്രിയുമായിയുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു .അധ്യാപകൻറെ ശബ്ദം അക്ഷരങ്ങളിലൂടെ ഒഴുകിനീങ്ങി .ആ വരികൾ കൊണ്ട് ഒരു മായാവലയം അയാൾ സൃഷ്ടിച്ചു.

ഒരു റോസാപ്പൂവിൻറെ കഥയായിരുന്നു അത്.ഓരോ വരികളും അവളുടെ മനോഹാര്യതയെ തഴുകി.അവളെ ആരാധിക്കുന്ന പൂമ്പാറ്റകൾ ആയി കുട്ടികൾ മാറി.അവർ തത്തിപ്പറന്ന് ആ മലരിനെ വട്ടമിട്ടു.

തിളങ്ങി നിന്ന സൂര്യൻറെ കീഴിൽ രക്തനിറമുള്ള റോസാപ്പൂ നിവർന്നു നിന്നു .എല്ലാവരുടെയും ചുണ്ടിൽ ആ മനോഹരകാഴ്ചയാൽ പുഞ്ചിരി വിടർന്നു.പക്ഷെ എൻറെ മുന്നിൽ  പ്രത്യക്ഷമായത്‌  സൂര്യപ്രകശം അല്ല മറിച്ചു ഒരു ഇരുണ്ട മുറിയിരുന്നു.അവിടെ ,ആ ഇരുളിൽ രക്തത്തിൽ കുളിച്ചു അതാ അവൾ !!

അവളുടെ തണ്ടുകളിലെ മുള്ളുകളെ സൗന്ദര്യത്തിൻ്റെ  പരമോന്നത എന്നു ഉപമിച്ചപ്പോൾ , ഞാൻ അറിഞ്ഞു ,ആ മുള്ളുകൾ അവളിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു ! ആ മുറിവുകളിൽ നിന്നുള്ള ചോര ആണ് അവൾക് ആ രക്തച്ചുവപ്പ് നൽകിയത്.പലതരം ജീവജാലങ്ങൾ അവളിൽ അഭയം തേടി.അവളുടെ ചോടുകളിൽ ഉറുമ്പിൻകൂട്ടവും  ഇലകളിൽ ചിത്രശലഭപ്പുഴുക്കളും വളർന്നു .അവർക്കും എന്തും നൽകുന്ന പ്രകൃതിയുടെ ഉത്തമ പുത്രിയായി അവൾ കുട്ടികളുടെ മുന്നിൽ കോലംകെട്ടി .

എന്നാൽ ആ ചമയവാക്കുകൾക്കു പിന്നിൽ അവളുടെ വേരുകളെ ഉറുമ്പിൻകൂട്ടം നശിപ്പിച്ചു .അവളുടെ ജീവാംശത്തെ കാർന്നു തിന്ന പുഴു അവളുടെ ഇതളുകളെ ചിറകുകൾ ആക്കി പറന്നു .ഇവയിലൊന്നും തളരാതെ ഒരിക്കലും വരാത്ത വേനൽമഴ നോക്കി അതാ അവൾ നില്കുന്നു !

രാത്രിയുടെ തണുപ്പിനെ നേരിട്ട് , സൂര്യൻറെ സംരക്ഷണം നേടിയ ആ പൂവിൻറെ ഇതളുകളിലെ ജലകണങ്ങൾ മഴവില്ല് തീർത്തു .ആ ജലകണങ്ങൾ ഇരുളിൽ അവൾ ഒഴുക്കി തീർത്ത സങ്കടത്തിന്റെ ഈർപ്പം ആയിരുന്നു .പ്രൗഢിയോടെ തളരാതെ നിന്ന അവൾക് രാജാവ്  നൽകിയ കിരീടമായിരുന്നു ആ മഴവില്ല് !

തൻ്റെ ചുറ്റും തത്തികളിക്കുന്ന ചിത്രശലഭങ്ങളെ അവൾ നോക്കി , അവളുടെ "കൂട്ടുകാർ ", അവരുടെ ചിറകുകളിൽ അവളുടെ കത്തി ജ്വലിക്കുന്ന ചുവപ്പുണ്ടായിരുന്നു ! അവ തീവ്രമായി അവളുടെ കണ്മുന്നിൽ കത്തി ! എന്നാൽ എന്താ കൂട്ടുകാർ കണ്ടത് തിളങ്ങുന്ന ചിറകുള്ള ചിത്രശലഭങ്ങളെ !!

കവിത അവസാനിച്ചു.അധ്യാപകൻ വീണ്ടും ആ പൂവിൻറെ ഭംഗി വർണിച്ചു .എന്തോ ചോദിക്കാൻ തുനിഞ്ഞ എന്താ വായ തന്നെ അടഞ്ഞു .കാരണം എനിക് ആ കവിതയിൽ നിന്ന് മനസിലായത് ഒരു രഹസ്യം അല്ലായിരുന്നു .അവർ മധൂരത്തിൽ ചാലിച്ച ആ കൈപ്പിനെ അവഗണിക്കുക ആയിരുന്നു .

ഞാൻ ആരെയും തിരുത്തിയില്ല  അവർ എന്നെ  തിരുത്താൻ ശ്രമിച്ചതുപോലെ ! ആ വര്ഷാവസാനപരീക്ഷയിൽ റോസാപൂ പല വർണങ്ങളിൽ വിവരിക്കപ്പെട്ടു .ആ വർണനകളിൽ ചിലതിൻറെ സൃഷ്ടാവ് ഞാൻ ആയി !ഏവരും അറിയുന്ന ആ രഹസ്യം എൻറെയും കവയിത്രിയുടെയും ബന്ധത്തിൻറെ നൂൽപാലം പോലെ തുടർന്നു .


 സാനിക എസ്  ലാൽ
 
[ first malayalam post!! enta deyvame ithrem type cheyan 2 manikoor aah eduthath😵.ithippa manglish ezhuthiyal kozhapam illen karuthunnu😅
kurach naal ayitt postonnum illayirunnu. sambhavam vannit ezhuthana fullum odukatha shokam sanagal aayirunnu!onnamathe shokam aayitt irikumba kooduthal idan thonniyilla !! eee! appa istaai enn vicharikunnu maayalam stories okke ind type cheyaal aahn pani!!
aah nmak nokkam!! appa beei! spread love💗]

Comments

Popular posts from this blog

MOTHER

BLOOD STAIN

WINDOWLESS WINDOW